സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു
April 26, 2023
എടപ്പാൾ:തവനൂർ,പൊന്നാനി മണ്ഡലത്തിൽ നിന്നും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇക്കൊല്ലം(2023) പരിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ലഭിച്ചിട്ടുള്ള ഹാജിമാർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന – പരിശീലന ക്ലാസ് നടത്തി.പൊന്നാനി മാസ്സ് ആഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് കാസിം കോയ ഉത്ഘാടനം ചെയ്തു.മദ്റസാ ക്ഷേമനിധി ബോർഡ് മെമ്പർ കെ സിദ്ദിഖ് മൗലവി അയിലകാട് അധ്യക്ഷനായിരുന്നു. പൊന്നാനി നഗര സഭ ചെയർമാൻ ആശംസ പ്രസംഗം നടത്തി.ഹജ്ജ് ട്രൈനെർമാരായ മുജീബ് റഹ്മാൻ വടക്കേ മണ്ണ.മുഹമ്മദ് റഊഫ്. എന്നിവർ പഠന – പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.മണ്ഡലം ട്രൈനർമരായ അലി മുഹമ്മദ്,സലാഹുദ്ദീൻ ആശംസകൾ അറിയിച്ചു.ഇസ്മായിൽ അൻവരി പ്രാർത്ഥന നടത്തി.മുഹമ്മദ് നസീർ സ്വാഗതവും മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.