CHANGARAMKULAM
സംസ്ഥാന സർക്കാർ രാമച്ചത്തെ ഔഷധസസ്യമായി പ്രഖ്യാപിക്കണം;കേരള കർഷകസംഘം
എരമംഗലം: തീരദേശമേഖലയിലെ പ്രധാന കൃഷിയായ രാമച്ചത്തെ ഔഷധസസ്യമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് കേരള കർഷകസംഘം പെരുമ്പടപ്പ് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അയിരൂരിൽ നടന്ന സമ്മേളനം കർഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം രജീഷ് ഊപ്പാല ഉദ്‌ഘാടനംചെയ്തു. എ.കെ. നവാസ് അധ്യക്ഷതവഹിച്ചു
മുതിർന്ന കർഷകരെ ആദരിക്കുകയും ഉന്നതവിജയികളായ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.
ഇ.ജി. നരേന്ദ്രൻ, എം. സുനിൽ, സുനിൽ കാരാട്ടേൽ, പി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. കർഷകസംഘം പെരുമ്പടപ്പ് വില്ലേജ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി മുസ്‌തഫ പാറമ്മൽ (പ്രസി.), വി.ബി. നൂറുദ്ദീൻ (സെക്ര.), ഷുക്കൂർ കൊയ്യകട്ടിൽ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.