
തൃശൂർ: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ. 26 വർഷത്തിനുശേഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചാംപ്യന്മാരായതിൽ ആഹ്ളാദ സൂചകമായാണ് കലക്ടറുടെ പ്രഖ്യാപനം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. ഇന്നലെ സമാപിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 1,008 പോയിന്റ് നേടിയാണ് തൃശൂർ ജില്ല ജേതാക്കളായത്. 1,007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ടായിരുന്നു. 1,003 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമായി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് പിന്നിലുള്ള സ്ഥാനക്കാർ.
