ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് പൊതുമരാമത്ത് ജോലിക്ക് ഇറക്കിയ കമ്പി മോഷണം പോയി.മാന്തടം പോലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.പൊതുമരാമത്തിന്റെ സ്ളാബ് നിര്‍മാണ പ്രവൃത്തിക്കായി കെട്ടി വച്ച 15 ഓളം നെറ്റുകളാണ് മോഷണം പോയത്.വെള്ളിയാഴ്ച കാലത്ത് ജോലിക്ക് എത്തിയ തൊഴിലാളികളാണ് മോഷണ വിവരം അറിയുന്നത്.സ്ളാബ് നിര്‍മാണത്തിനായി നെറ്റ് രൂപത്തില്‍ കെട്ടി വച്ച 15000 രൂപയോളം വില വരുന്ന 200 കിലോയോളം തൂക്കം വരുന്ന കമ്പിയാണ് മോഷണം പോയതെന്ന് കമ്പനി ജീവനക്കാര്‍ പറഞ്ഞു.സംഭവത്തില്‍ ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്