EDAPPAL

കലാ കായിക ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ പ്രതിഭകളെയും അനുമോദിച്ചു

എടപ്പാൾ: കലാ കായിക ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുത്ത ജി എം യു പി സ്കൂൾ എടപ്പാളിലെ മുഴുവൻ പ്രതിഭകളെയും അനുമോദിച്ചു. സ്കൂളിൽ വെച്ച് വാർഡ് മെമ്പർ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എടപ്പാൾ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ കവി ജയേന്ദ്രൻ മേലാഴിയം മുഖ്യഥിതിയായി സംസാരിച്ചു. പ്രധാന അദ്ധ്യാപിക സാവിത്രി ടീച്ചർ, PTA പ്രസിഡന്റ് പി. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ഫാഹിദ ടീച്ചർ, MTA പ്രസിഡന്റ് ഷിമില, നിഷ, ദിനേശൻ മാഷ്, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിദാരായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button