CHANGARAMKULAMLocal news
സംസ്ഥാന പാതയിലെ അപകടകരമായ മരങ്ങൾ മുറിച്ചു തുടങ്ങി
ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിലെ അപകടകരമായ മരങ്ങൾ മുറിച്ചു തുടങ്ങി. ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കോലിക്കര മുതൽ ചങ്ങരംകുളം വരെയുള്ള പാതയോരത്തെ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ചു തുടങ്ങിയത്. പാവിട്ടപുറം സെൻററിൽ റോഡിലേക്ക് ചെരിഞ്ഞു നിന്നിരുന്ന അഞ്ചോളം മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു മാറ്റിയത്. വരും ദിവസങ്ങളിൽ വളയംകുളം താടിപ്പടി ചങ്ങരംകുളം ഭാഗത്തെ മരങ്ങളും മുറിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആലങ്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ് പള്ളിക്കുന്ന്, എട്ടാം വാർഡ് മെമ്പർ അബ്ദുൽ മജീദ് ചിയ്യാനൂർ എന്നിവർ നേതൃത്വം നൽകി