EDAPPAL

സംസ്ഥാന തദ്ദേശ ദിനാഘോഷം:സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാലിശ്ശേരിയിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷം 2023 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. കൂറ്റനാട് – ഗുരുവായൂർ റോഡിൽ പട്രോൾ പമ്പിന് സമീപത്തായാണ് സ്വാഗത സംഘം ഓഫീസിന്റെ പ്രവർത്തനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി പി റജീന, വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഫെബ്രുവരി 18 19 തീയതികളിലായി ചാലിശ്ശേരിയിലാണ് ഇത്തവണത്തെ സംസ്ഥാനതല ദ്വിദിന തദ്ദേശദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി 66 ഓളം സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. കുടുംബശ്രീ സ്റ്റാളുകൾ, വിവിധ വകുപ്പ് തല സ്റ്റാളുകൾ, പഞ്ചായത്ത് സ്റ്റാളുകൾ തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൾ, നഗരസഭ സ്റ്റാളുകൾ കോർപ്പറേഷൻ സ്റ്റാൾ, സുസ്ഥിര തൃത്താല സ്റ്റാൾ, തീം സ്റ്റാളുകൾ എന്നിവ സജ്ജീകരിക്കും.സംസ്ഥാനതല ദ്വിദിന തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൻ 18 ന് രാവിലെ പത്തിന് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button