ENTERTAINMENT


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പുരസ്കാര വിതരണം ഓഗസ്റ്റ് 3ന് മുഖ്യമന്ത്രി നിർവഹിക്കും

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ  വിതരണം അടുത്തമാസം. ഓ​ഗസ്റ്റ് 3 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ കൈമാറും. തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ  പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര വിതരണത്തിന് ശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, മികച്ച നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ  സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി 50 ഓളം പേർക്കാണ് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button