CHANGARAMKULAMLocal news
സംസ്ഥാന ഗവ ടെക്നിക്കൽ സ്കൂൾ കലോത്സവം: കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
ചങ്ങരംകുളം : നെയ്യാറ്റിൻകരയിൽ നടന്ന സംസ്ഥാന ഗവ ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ 205 പോയിന്റ് നേടി കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
187 പോയിന്റുമായി കൊടുങ്ങല്ലൂർ രണ്ടാംസ്ഥാനവും 185 പോയിന്റുമായി ഷോർണൂർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നാലുദിവസം പത്തോളം വേദികളിലായി നടന്ന മത്സരത്തിൽ രണ്ടായിരത്തിലധികം വരുന്ന വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.