CHANGARAMKULAM
സംസ്ഥാന കേരളോത്സവത്തിൽ ഗോൾഡ് മെഡൽ നേടി മൂക്കുതല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തുഷാര
ചങ്ങരംകുളം:എറണാകുളം ജില്ലയിലെ കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ നാടിന് അഭിമാനമായി തുഷാര.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ തുഷാര ടിവി യാണ് ഡിസ്ക്സ്ത്രോ യില്‍ ഗോള്‍ഡ് മെഡല്‍ നേടി സ്കൂളിനും നാടിനും അഭിമാനമായത്.മുമ്പും നിരവധി മത്സരങ്ങളിൽ തുഷാര പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക അധ്യാപകരായ ആഘോഷ് വികെ,കുമാർ ടിവി എന്നിവരാണ് തുഷാരയുടെ പരിശീലകര്‍.സ്കൂളിലെ അധ്യാപകർ പിടിഎ,എസ്എംസി ‘എം പി ടിഎ വിദ്യാർഥികൾ എല്ലാവരും തുഷാരക്ക് പരിപൂർണ്ണ പിന്തുണ നൽകിവരുന്നുണ്ട്