CHANGARAMKULAM

മൂക്കുതല ബേബിപ്പടിയിൽ സംഘർഷം:മേഖലയിൽ നിരീക്ഷണം ശക്തമാക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം:മൂക്കുതല ബേബിപ്പടിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ചങ്ങരംകുളം പോലീസ്.ശിവരാത്രിഉത്സവത്തോടനുബന്ധിച്ച വരവുകൾക്കിടെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.എസ്എഫ്ഐ പ്രവർത്തകന് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.കൂടുതൽ സംഘർഷസാധ്യത മുന്നിൽ കണ്ട് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button