സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍

ചങ്ങരംകുളം:കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍.ചങ്ങരംകുളം മുതല്‍ വളയംകുളം വരെയുള്ള ഭാഗങ്ങളിലാണ് കാലപ്പഴക്കം വന്ന മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത്.താടിപ്പടിയിൽ സ്ഥാപനങ്ങൾക്ക് അടുത്തായി സ്ഥിതിചെയ്യുന്ന പടുകൂറ്റൻ മരം അപകടഭീഷണി ഉയർത്തുന്നതായി പരാതി ഉയരുന്നുണ്ട്.ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിലാണ് മരം നിൽക്കുന്നത്.ഇതിനോട് അടുത്തായി വിവിധ കച്ചവട സ്ഥാപനങ്ങളും, വർക്ക് ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്.മരം കടപുഴകി വീണാൽ സമീപത്തെ കെട്ടിടങ്ങൾക്ക് സാരമായി കേടുപാടുകൾ സംഭവിക്കും.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന മരവും അപകടാവസ്ഥയിലാണ്.സംസ്ഥാനപാതയോരങ്ങളിലെ വിവിധ ഇടങ്ങളിൽ മരം വീണു പല അപകടങ്ങളും നടന്ന പശ്ചാതലത്തില്‍ മരങ്ങളുടെ അപകടസ്ഥിതി പരിശോധിച്ച് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
