Categories: KERALA

സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു:11 ജില്ലകളിൽ യെല്ലോ അലർട്ട് :ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി.

&NewLine;<p>തിരുവനന്തപുരം&colon; സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍&period; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്&period; അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു&period; മലപ്പള്ളിയിൽ കുടുങ്ങി കിടക്കുന്ന ആൾകാരെ എയർ ലിഫിറ്റിംഗ് വഴി രക്ഷപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു&period; എയർഫോഴ്സിന്റെ ഹെലികോപ്റ്റർ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും&period; കണ്ണമ്മൂല തോടിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കിയെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിലുടനീളം&nbsp&semi; &ZeroWidthSpace;ഇന്ന് &lpar;ഒക്ടോബർ 17 &rpar;വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്&period; അറബിക്കടലിൽ ലക്ഷദീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു&period; എങ്കിലും&nbsp&semi; വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം&period; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം&comma; കൊല്ലം&comma; പത്തനംതിട്ട&comma; ആലപ്പുഴ&comma; കോട്ടയം&comma; ഇടുക്കി&comma; എറണാകുളം&comma; തൃശ്ശൂർ&comma; പാലക്കാട്&comma; മലപ്പുറം&comma; കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട&comma; കോട്ടയം ജില്ലകളിലെ മടമൺ&comma; കല്ലൂപ്പാറ&comma; തുമ്പമൺ&comma; പുല്ലക്കയർ&comma; മണിക്കൽ&comma; തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്&comma; അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നത്&period; മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണം&period; അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം&period; വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ&nbsp&semi; തുറന്നിട്ടുണ്ട്&period; ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്&period; ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട&comma; ആലപ്പുഴ&comma; ഇടുക്കി&comma; എറണാകുളം&comma; തൃശൂർ&comma; മലപ്പുറം ജില്ലകളിൽ&nbsp&semi; വിന്യസിച്ചിട്ടുണ്ട്&period; ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി&comma; കോട്ടയം&comma; കൊല്ലം&comma; കണ്ണൂരും&comma; പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും&comma; ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്&period; ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ &lpar;DSC&rpar; ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്&period; എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി&period; സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്&period; എൻജിനിയർ ടാസ്ക് ഫോഴ്സ് &lpar;ETF&rpar; ടീം ബാംഗ്ലൂർ നിന്നും&nbsp&semi; മുണ്ടക്കയത്തേക്ക് തിരിച്ചു&period; എയർ ഫോഴ്സിന്റെ 2 ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും&nbsp&semi; തിരുവനന്തപുരത്ത് എത്തി&period;&nbsp&semi; &nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്&period; ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എയർ ലിഫ്റ്റിങ്&nbsp&semi; വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഫോഴ്സ് ഹെലികോപ്റ്റർ നിയോഗിച്ചു&period; നേവിയുടെ ഹെലികോപ്റ്റർ&nbsp&semi; കൂട്ടിക്കൽ&comma; കൊക്കയാർ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി&period; ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി &comma; ജലസേചന വകുപ്പ്&comma; മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ&nbsp&semi; 24 മണിക്കൂറും വിന്യസിച്ചു&period; പൊലീസ്&comma; ഫയർ ഫോഴ്സ്&comma; ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു&period; ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും&nbsp&semi; നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്&period; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിൽ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കർണാടക-ലക്ഷദ്വീപ്&nbsp&semi; മേഖലകളിൽ മത്സ്യബന്ധനം ഇന്ന് വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വൈദ്യുതി ബോർഡിന്റെ കീഴിലുള്ള പത്തനംതിട്ടയിലെ കക്കി&comma; തൃശൂർ ജില്ലയിലെ ഷോളയാർ&comma; പെരിങ്ങൽകുത്തു&comma; ഇടുക്കി ജില്ലയിലെ കുണ്ടള&comma; കല്ലാർകുട്ടി&comma; മാട്ടുപ്പട്ടി&comma; കല്ലാർ എന്നീ അണകെട്ടുകളില്‍ റെഡ് അലർട്ടാണ്&period; ഇടുക്കി ജില്ലയിലെ പൊന്മുടി&comma; ഇടുക്കി ഡാം&comma; പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലർട്ടാണ്&period; ജലസേചന വകുപ്പിന്റെ കീഴിലുള്ള പാലക്കാട്&nbsp&semi; ജില്ലയിലെ ചുള്ളിയാർ&comma; തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്&period; തൃശ്ശൂർ ജില്ലയിലെ വാഴാനി&comma; ചിമ്മിനി&comma; പാലക്കാട്&nbsp&semi; ജില്ലയിലെ മീങ്കര&comma; മംഗലം&comma; മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു&period; പാലക്കാട്&nbsp&semi; ജില്ലയിലെ പോത്തുണ്ടി&comma; തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago