EDAPPAL
എടപ്പാളിൽ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പൊന്നാനി സ്വദേശി സൈനുൽ ആബിദ് (45) എന്നയാളാണ് മരിച്ചത്.എടപ്പാൾ പട്ടാമ്പി റോഡിലെ കെ.കെ ലോഡ്ജിൽ മുറിയെടുത്ത് കഴിഞ്ഞ് വന്ന ഇയാൾ റൂം തുറക്കാത്തതിനെ തുടർന്നു പോലീസ് എത്തി റൂം ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
