EDAPPALLocal news
കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് കൺവെൻഷൻ നടന്നു


എടപ്പാൾ: കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് കൺവെൻഷൻ നെല്ലിശ്ശേരിയിൽ നടന്നു. കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സെക്രട്ടറി ഇ വി അബ്ദുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം വില്ലേജ് പ്രസിഡന്റ് പി രഘു അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി ടി ഷാജഹാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എംകെഎം മുസ്തഫ സംസാരിച്ചു. മുഹമ്മദ്പ്പാ സ്വാഗതവും സിപിഐ എം നെല്ലിശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി കെ അഷറഫ് നന്ദിയും പറഞ്ഞു.
