Categories: KERALA

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടുന്നു

&NewLine;<p>തിരുവനന്തപുരം&colon; സംസ്ഥാനത്ത് ബാറുകൾ ഇനി 12 മണി വരെ പ്രവർത്തിക്കും&period; ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂറാണ് കൂട്ടുക&period; നിലവിൽ രാവിലെ 10 മണിക്ക് തുറന്ന് രാത്രി 10 മണിക്ക് അടയ്ക്കുന്ന രീതിയിലാണ് സമയക്രമം&period; ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബാർ&comma; ഹോട്ടൽ ഉടമകളുടെയും മദ്യപിക്കുന്നവരുടെയും ദീർഘകാലത്തെ ആവശ്യമാണ് നടപ്പാകാൻ പോകുന്നത്&period; നേരത്തെ ടൂറിസം മേഖലയിൽ മാത്രം രാത്രി 12 വരെ ബാറുകളും ഹോട്ടലുകളും തുറന്നിരിക്കാൻ അനുവാദം നൽകിയിരുന്നു&period; ഇത് വിവേചനമാണെന്ന് സംസ്ഥാനത്തെ ബാറുടമകൾ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി&period; സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും ഹോട്ടലുകളുടെയും സമയക്രമം ഏകീകരിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതോടൊപ്പം വിനോദസഞ്ചാര മേഖലകളിലെ ബാറുകളുടെ പ്രവർത്തന സമയം ഇനിയും കൂട്ടുമെന്നും വിവരമുണ്ട്&period; ഇത്തരം സ്ഥലങ്ങളിൽ ബാറുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും&period; ഇതുകൂടാതെ ബിസിനസ് ചർച്ചകൾക്കും മറ്റുമായി ഒത്തുകൂടുന്ന ഹോട്ടലുകളിലും പുലർച്ചെ മൂന്ന് വരെ മദ്യം വിളമ്പാൻ അനുമതി നൽകിയേക്കും&period; ഇങ്ങനെ അധികസമയം മദ്യം വിളമ്പുന്നതിന് സർക്കാർ പ്രത്യേക ഫീസ് ഈടാക്കിയേക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഗുണം കിട്ടുന്ന തീരുമാനമായാണ് ബാർ സമയം നീട്ടുന്നത് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്&period; കൂടാതെ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും&period; ഏറെ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമെന്ന നിലയ്ക്ക് രാത്രികാല ജീവിതം പ്രോത്സാഹിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നഗരവൽക്കരണം വലിയ തോതിൽ നടന്ന സംസ്ഥാനമായിട്ടും കേരളത്തിൽ നൈറ്റ് ലൈഫ് വളരെ കുറവാണ്&period; കൊച്ചിയിൽ പോലും ബെംഗളൂരു പോലുള്ള നഗരങ്ങളിൽ കാണുന്ന അളവിലുള്ള രാത്രിജീവിതമില്ല&period; ഇത് ടൂറിസം വളർച്ചയ്ക്കും ഗുണകരമല്ലാത്ത കാര്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് കേരളത്തിലാകെ 847 ബാർ ലൈസൻസുകളാണ് നിലവിലുള്ളത്&period; 289 ബവ്കോ ഔട്‌ലെറ്റുകളും സംസ്ഥാനത്തുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago