Categories: KERALA

സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു; ആശങ്കജനകമെന്ന് ആരോഗ്യ വിദഗ്ദർ

&NewLine;<p>കോഴിക്കോട്&colon; സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ&period; ആർ&period;സി&period;എച്ച് &lpar;റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് -പ്രത്യുൽപാദന ശിശു ആരോഗ്യ&rpar; പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ 2&comma;13&comma;230 കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്&period; 2023-24 വർഷം ഇതേ കാലയളിൽ ഇത് 2&comma;51&comma;505ഉം 2022-23 വർഷം 2&comma;82&comma;906 മായിരുന്നു&period; മുൻവർഷങ്ങളിലെ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 38&comma;275ഉം 31&comma;401ഉം കുട്ടികൾ കുറഞ്ഞു&period; ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു&period; ഇതേ കാലയളവിൽ 2024-25ൽ ആർ&period;സി&period;എച്ച് പോർട്ടലിൽ 2&comma;16&comma;326 ഗർഭിണികളാണ് രജിസ്റ്റർ ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2023-24ൽ 2&comma;50&comma;474ഉം 2022-23ൽ 2&comma;90&comma;689ഉം പേർ രജിസ്റ്റർ ചെയ്തു&period; സർക്കാർ വിവിധതരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമ്പോഴും 11 ശതമാനം കുട്ടികൾ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല&period; 2024 ഏപ്രിൽ-നവംബർ കാലയളവിൽ ജനിച്ച 89 ശതമാനം കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്&period; ഈ കാലയളവിൽ 90 ശതമാനം കുട്ടികൾ മീസിൽസ്-റൂബല്ലാ വാക്സിന്‍റെ ഒന്നാംഘട്ടവും 84 ശതമാനം കുട്ടികൾ രണ്ടാം ഘട്ടവും പൂർത്തിയാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2024 നവംബർവരെ കേരളത്തിൽ 511 കുട്ടികൾക്ക് മീസിൽസ് &lpar;അഞ്ചാം പനി&rpar; പിടിപെട്ടു&period; 46 റൂബല്ല കേസുകളും റിപ്പോർട്ട് ചെയ്തതായും നാഷനൽ ഹെൽത്ത് മിഷന്‍റെ അവലോകന റിപ്പോർട്ടിൽ പറയുന്നു&period; മാതൃമരണ നിരക്ക് 2022-2023ലെ 32ൽനിന്ന് 2023-24 വർഷത്തിൽ 30 ആയി കുറഞ്ഞു&period; 2020-21ൽ ഇത് 51 ആയിരുന്നു&period; കുഞ്ഞുങ്ങളോടുള്ള പുതുതലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് ജനനനിരക്ക് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്&period; 30 വയസ്സിൽ താഴെയുള്ളവരിൽ വന്ധ്യതക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്&period; ഗർഭഛിദ്രം നടത്തുന്നവർ വർധിച്ചതായും ഡോക്ടർമാർ പറയുന്നു&period; ഒരുകുട്ടി മതി എന്ന് കരുതുന്നവരാണ് കൂടുതലും&period; വളർത്തൽ ബുദ്ധിമുട്ടാണെന്ന നിലപാടിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

2 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

3 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

3 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

17 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

20 hours ago