KERALA

തിക്കോടിയിൽ യുവതിയെ തീകൊളുത്തികൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു.

പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് നന്ദു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി നേരത്തെ മരിച്ചിരുന്നു. 22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചിരുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയൽ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യർഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് നന്ദു സ്വയം പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button