KERALA
‘ലഹരിവിറ്റാല്‍ അടികിട്ടും, പോലീസിനെ ഏല്‍പ്പിക്കും, ചോദിക്കാൻ വരുന്നവര്‍ക്കും കിട്ടും’; വടകരയില്‍ ബോര്‍ഡുകള്‍

വടകര: കഞ്ചാവ്, എം.ഡി.എം.എ.പോലുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാല്‍ കൈകാര്യംചെയ്യുമെന്ന മുന്നറിയിപ്പുമായി വടകര താഴെ അങ്ങാടിയില്‍ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ലഹരിവിരുദ്ധ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഞ്ചിടങ്ങളിലാണ് ബോർഡ് സ്ഥാപിച്ചത്. കൂടുതല്‍ ബോർഡുകള്‍ സ്ഥാപിക്കുമെന്ന് കൂട്ടായ്മ പ്രവർത്തകൻ സവാദ് വടകര പറഞ്ഞു.
നിരോധിത ലഹരിപദാർഥങ്ങളുടെ വില്‍പ്പനയും ഉപയോഗവും കണ്ടാല്‍ നാട്ടുകാരുടെ കൈയില്‍നിന്ന് അടികിട്ടും, ഒരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല. ചോദിക്കാൻ വരുന്നവർക്കും കിട്ടും, പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്യും എന്നാണ് ബോർഡിലുള്ളത്. ലഹരിക്കെതിരേ ശക്തമായ പ്രവർത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മയാണിത്. ബോധവത്കരണത്തിനു പുറമേ ലഹരിമാഫിയയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്യുന്നുണ്ട്.
