കൊച്ചി: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൂടുതല്‍ ചൂട് അനുഭവപ്പടാറുള്ള ഏപ്രില്‍, മേയ് മാസങ്ങള്‍ക്ക് മുൻപ് തന്നെ കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉഷ്ണതരംഗ സാധ്യതയെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നത്. ശനിയാഴ്ചയാണ് കൊടുംചൂടില്‍ പാലക്കാട് ഇന്ത്യയില്‍ തന്നെ മുന്നിലെത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച്ച പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില. അന്തരീക്ഷ ഊഷ്മാവ് മലമ്ബ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും സമതലങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസും ആവുമ്ബോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്.
കേരളത്തില്‍ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വർഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകള്‍ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലിലായിരുന്നു- 41.9 ഡിഗ്രി സെല്‍ഷ്യസ്.
രാജ്യത്ത് മാർച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗമുണ്ടാകുന്നത്. ഒഡിഷ, ബിഹാർ, പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതുവരിക. തമിഴ്നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ പ്രകടമായത് 2016 മുതലാണ്. കേരളത്തില്‍ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വർഷമാണ്. തുടർന്ന് 2017-ല്‍ ഓഖിയും 2018-ല്‍ പ്രളയവും ഉണ്ടായി.
ഉഷ്ണതരംഗമുണ്ടായാല്‍ സൂര്യതാപംമുതല്‍ ക്ഷീണവും ഛർദിയും ബോധക്ഷയവും കടുത്ത അവസ്ഥയില്‍ മരണംവരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നില്‍ക്കുമ്ബോള്‍ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാല്‍, നിലവില്‍ അതിനുള്ള സാധ്യത കാണുന്നില്ല.
പുറത്തൂർ :സ്ത്രീകൾക്കും വിദ്യാർഥികൾക്കുംകെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്രയൊരുക്കിതൃപ്രങ്ങോട് പഞ്ചായത്ത്ഭരണസമിതി. എല്ലാ ദിവസവുംരാവിലെ ഏഴുമണിക്ക്പഞ്ചായത്തിന്റെഅതിർത്തിയായഅത്താണിപ്പടിയിൽ നിന്ന്‌തുടങ്ങി ഗ്രാമവഴികളിലൂടെവാഹനമോടും. ചമ്രവട്ടം,ആലത്തിയൂർ, ബി.പി. അങ്ങാടി,കൊടക്കൽ, ബീരാഞ്ചിറ,…
മലപ്പുറം : നിരോധിതമരുന്നുകൾഫാർമസികളിൽകെട്ടിക്കിടക്കുന്നസാഹചര്യമുണ്ടെങ്കിൽനീക്കം ചെയ്യാൻ നടപടിസ്വീകരിക്കുമെന്ന് കളക്ടർവി.ആർ. വിനോദ്.നിരോധിക്കപ്പെട്ടമരുന്നുകൾ ജില്ലയിൽവിതരണം ചെയ്യുന്നുണ്ടെന്നവാർത്തകളുടെഅടിസ്ഥാനത്തിൽ വസ്തുതപരിശോധിക്കണമെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ.ജില്ലാ വികസനസമിതിയോഗത്തിൽഉന്നയിച്ചിരുന്നു.നിരോധിക്കപ്പെട്ടമരുന്നുകളുടെഉത്പാദനംപൂർണമായുംനിർത്തിയിട്ടുണ്ട്.എന്നാൽ നിലവിൽസ്റ്റോക്കിലുള്ളത്വിറ്റഴിക്കാനുള്ള…
മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനില്‍.മലപ്പുറത്താണ് സംഭവം. നാല്…
തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍…
ദുബായി: ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാക് പോരാട്ടം. ദുബായി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണ്…
സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി.തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച്…