KERALA

സംസ്ഥാനത്ത് ഉയ‍ർന്ന താപനില തുടരുന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. സാധാരണയെക്കാൾ ഉയർന്ന ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണ് സാധ്യത. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെൽഷ്യസ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴ്ചയോടെ മഴ മെച്ചപ്പെട്ടേക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button