സംസ്ഥാനത്തെ 5 ജില്ലകളില്‍ വെള്ളിയാഴ്ച താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
April 13, 2023
തിരുവനന്തപുരം: വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില 39 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ചൂട് സാധാരണയെക്കാള്‍ 3 °C മുതല്‍ 4 °C വരെ കൂടാം.കോഴിക്കോട്, കോട്ടയം ജില്ലകളില്‍ 37 °C വരെയും (സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.രാജ്യത്തുടനീളം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.