സംസ്ഥാനത്ത് സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗരേഖ സർക്കാർ ഇന്ന് പുറത്തിറക്കും. ഈ മാസം 28 മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവർത്തിക്കും. പാഠഭാഗങ്ങൾ സമയത്ത് തന്നെ പൂർത്തീകരിക്കാനാണ് ക്രമീകരണം. സമയബന്ധിതമായി പാഠഭാഗങ്ങൾ തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം.അധ്യയന വർഷം നീട്ടാതെ സമയത്ത് തന്നെ പരീക്ഷകൾ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ മറ്റന്നാൾ പുനരാരംഭിക്കും. കഴിഞ്ഞ തവണ സ്‌കൂൾ തുറക്കുമ്പോൾ പുറത്തിറക്കിയ മാർഗരേഖ തന്നെയാകും ഇത്തവണയും ഉണ്ടാകുക. ഓഫ്ലൈൻ, ഓൺലൈൻ രൂപത്തിൽ ക്ലാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല. മോഡൽ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 16 ന് ആരംഭിക്കും.
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന്…
വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി…
പൊന്നാനി ∙ ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ…
എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ,…
എടപ്പാൾ: നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി…
റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ…