CHANGARAMKULAM
ചങ്ങരംകുളത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
ചങ്ങരംകുളം: ഗതാഗതം പ്രശ്നങ്ങൾക്ക് പരിഹാരം
കാണുന്നതിനായി ആലങ്കോട് ഗ്രാമപഞ്ചായത്തിൽ
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചു
ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചങ്ങരംകുളം എസ് ഐ ബാബു ജോർജ്, പൊന്നാനി എ എം വി ഐ അഷറഫ് സൂർപ്പിൽ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ, ആലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവർ
സംസാരിച്ചു.
വ്യാപാരി പ്രതിനിധികൾ,ഓട്ടോ ടാക്സി ഡ്രൈവർമാർ തുടങ്ങിയവർ ട്രാഫിക്ക്
പരിഷ്കാരങ്ങളിലെ പോരായ്മകളും കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു. ഗതാഗത
പ്രശ്നങ്ങളും അനധികൃത പാർക്കിങ് ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സമരം പ്രഖ്യാപിച്ചതോടെയാണ് ചങ്ങരംകുളത്ത് ആലങ്കോട് ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർത്തത്.