KERALA

സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

വീട്ടിനകത്ത് ശ്രദ്ധിക്കേണ്ടവ:


*ഫ്രിഡ്ജിന്റെ പുറകിലെ ട്രെ
*ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍
*വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍
*ഉപയോഗിക്കാത്ത ക്ലോസറ്റ്
*മുഷിഞ്ഞ വസ്ത്രങ്ങള്‍

വീടിന് വെളിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയര്‍, ആട്ടുകല്ല്, ഉരല്‍, ക്ലോസറ്റുകള്‍ വാഷ്‌ബേസിനുകള്‍ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കുക.
*ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക.
*വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടി സൂക്ഷിക്കുക

പൊതുയിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*പാഴ്‌വസ്തുക്കള്‍ വലിച്ചെറിയരുത്.
*ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button