EDAPPALLocal news
ചരിത്ര വിജയവുമായി ഐഡിയൽ മദ്രസ


ഐഡിയൽ മദ്രസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ വർഷം നേടാനായത്
അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലുമുള്ള 37 വിദ്യാർത്ഥികൾ സമസ്ത ബോർഡ് പരീക്ഷയിലെ ഉയർന്ന റാങ്കായ ടോപ് പ്ലസ് കരസ്ഥമാക്കി.
അഞ്ചാം ക്ലാസിൽ 264 കുട്ടികൾ പരീക്ഷയെഴുതിയതിൽ 17 പേർ ടോപ് പ്ലസും 60 പേർ ഡിസ്റ്റിങ്ഷനും 111 പേർ ഫസ്റ്റ് ക്ലാസും നേടി.
ഏഴാം ക്ലാസിൽ പരീക്ഷയെഴുതിയ 219 പേരിൽ 20 പേർ ടോപ് പ്ലസും 95 പേർ ഡിസ്റ്റിങ്ഷനും 73 പേർ ഫസ്റ്റ് ക്ലാസും നേടി.
വിജയികളെയും വിജയത്തിനു പിന്നിൽ പ്രയത്നിച്ച അധ്യാപകരെയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, സ്വദർ മുഅല്ലിം ഉമർ പുനത്തിൽ, വി മൊയ്തു എന്നിവർ അഭിനന്ദിച്ചു.
