![](https://edappalnews.com/wp-content/uploads/2025/01/IMG-20250128-WA0013.jpg)
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനതല അറബിക് അധ്യാപക സാഹിത്യ മത്സരം 2025- ഫെബ്രുവരി 15 ന് ശനിയാഴ്ച വെച്ച് പ്രൗഢമായ ചടങ്ങുകളോടെ പട്ടാമ്പിയിൽ നടക്കും. 14 ജില്ലകളിൽ നിന്നായി വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്ന സർഗ്ഗ പ്രതിഭകളെ വരവേൽക്കാൻ പട്ടാമ്പി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വേദി ഒരുങ്ങും .
പട്ടാമ്പി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ ആമിന ടീച്ചർ ( IMGE പാലക്കാട്)സ്വാഗതം പറഞ്ഞു. ഷൗക്കത്തലി (IME മലപ്പുറം) അധ്യക്ഷത വഹിച്ചു. സി എ റാസി (പിടിഎ പ്രസിഡണ്ട്) യോഗം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ (IME മലപ്പുറം) , അബൂബക്കർ (IME പാലക്കാട്), മിന്നത്ത് (IMGE മലപ്പുറം) സൈനുൽ ആബിദീൻ (KATF സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്), കെ നൂറുൽ അമീൻ (KATF സ്റ്റേറ്റ് സെക്രട്ടറി),
അബ്ദുൽ റഷീദ് (KAMA സ്റ്റേറ്റ് സെക്രട്ടറി) ടി സൈതാലി (KATF സ്റ്റേറ്റ് ഓഡിറ്റർ), അബ്ദുൽ കരീം, അബ്ബാസ്, അബ്ദുൽ ഹക്കീം, എംടിഎ നാസർ, സൽമാൻ, സലീം, ബിനി (MPTA പ്രസിഡണ്ട്), ഖാലിദ്,ഹക്കീം, സമീറ, സെലീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഷംസുദ്ദീൻ പ്രാർത്ഥനയും, സയ്യിദ് ശിഹാബുദ്ദീൻ നന്ദിയും പ്രകാശിപ്പിച്ചു
പ്രസ്തുത പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു .ചെയർമാനായി സ്കൂൾ PTA പ്രസിഡണ്ടും , മുനിസിപ്പൽ കൗൺസിലറുമായ സി എ റാസി യെയും, ജനറൽ കൺവീനറായി ATC ജില്ലാ സെക്രട്ടറി വി അബ്ദുൾ റസാക്കിനെയും, ട്രഷററായി അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസിനെയും തെരഞ്ഞെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)