CHANGARAMKULAM

സംയുക്ത ഈദ് ഗാഹ് വളയം കുളത്ത്

ചങ്ങരംകുളം സംയുക്ത ഈദ് കമ്മിറ്റിയുടെ പെരുന്നാൾ നമസ്കാരം വളയംകുളം എം വി എം ഗ്രൗണ്ടിൽ കാലത്ത് 7 മണിക്ക് സംഘടിപ്പിക്കാൻ തീരുമാനിച്ചു

കെ എൻ എം മർകസുദ്ദഅവ , ജമാഅത്തെ ഇസ്ലാമി ,കെ എൻ എം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈദ് സംഘടിപ്പിക്കുക.

ഈദ് ഗാഹിന് യുവ പണ്ഡിതനും, മോട്ടിവേഷൻ സ്പീക്കറുമായ റിഹാസ് പുലാമന്തോൾ നേതൃത്വം നൽകും.

എം വി എം സ്കൂളിൽ ചേർന്ന ആലോചനാ യോഗത്തിൽ പി.പി യൂസഫലി അധ്യക്ഷത വഹിച്ചു ഷാനവാസ് വട്ടത്തൂർ, പി പി ഖാലിദ്, കുഞ്ഞുമുഹമ്മദ് പന്താവൂർ ,എം അബ്ബാസലി ,കെ ഹമീദ് മാസ്റ്റർ, എം ഹൈദ്രോസ് പട്ടേൽ, എൻ ഹമീദ്, എൻ. സൈനുൽ ആബിദ്, പി.ഐ മുജീബുറഹ്മാൻ, കെ.വി.മുജീബ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button