PUBLIC INFORMATION
വിഷൻ പ്രോയെന്ന അദ്ഭുതവുമായി ആപ്പിൾ; എല്ലാ ഉപകരണങ്ങളെയും പിന്നിലാക്കാൻ എആർ ഹെഡ്സെറ്റ്


ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകൾ വായിച്ചറിഞ്ഞിട്ടുണ്ട്, പക്ഷേ അതൊരു ഉപകരണമായി നമ്മുടെ കൈകളിലെത്താൻ ആപ്പിൾതന്നെ വേണ്ടിവന്നു. പുതിയതരം കംപ്യൂട്ടറെന്നാണ് ആപ്പിൾ മേധാവി ടിം കുക്ക് ഈ എആർ ഹെഡ്സെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോണുകളും പാഡുകളും ലാപ്ടോപ്പുകളുമുൾപ്പടെയുള്ള മറ്റെല്ലാ ഉപകരണങ്ങളെയും അൽപം പിന്നിലാക്കാൻ ശേഷിയുള്ള വിഷൻ പ്രോയെക്കുറിച്ചൊന്നു പരിശോധിക്കാം.
