EDAPPALLocal news

പരത്തുള്ളി രവീന്ദ്രന് ജന്മനാട് സ്നേഹാദരവ് നൽകി

എടപ്പാൾ: ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രന് ജന്മനാട് സ്നേഹാദരവ് നൽകി. സ്നേഹാദരവിന്റെ ഭാഗമായി നടന്ന കവി അരങ്ങ് കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. സാംസ്കാരിക ഘോഷയാത്രയോടെ നടന്ന സ്നേഹാദരവ് ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു.
ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ശിവജി ഗുരുവായൂർ, എടപ്പാൾ വിശ്വനാഥ്, രാജേഷ് ടി എച്ച്, രജനി മുരളി,ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കറ്റ് പി പി മോഹൻദാസ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു. അക്ഷര കലാസമിതിയുടെ നേതൃത്വത്തിൽ നടുവട്ടം കാലടിത്തറയിൽ ആയിരുന്നു സ്നേഹാദരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button