ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്റെ ആദരം ഏറ്റുവാങ്ങി ചങ്ങരംകുളം സ്വദേശി.
ചങ്ങരംകുളം: ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഭാഗമായി വിദേശ ഭാഷയിലെ മികച്ച പ്രസാധകന്‍ എന്ന ബഹുമതിക്ക് മലയാളിയായ ചങ്ങരംകുളം സ്വദേശി സലീം ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താനില്‍ നിന്ന് അംഗീകാരം ഏറ്റ് വാങ്ങി.
അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുക്ക് ലാന്‍ഡ് ഉടമയും ചങ്ങരംകുളം പെരുമുക്ക് സ്വദേശിയുമായ ആനക്കപ്പറമ്പില്‍ സലീം അബ്ദുല്‍ റഹ്‌മാന്‍ വര്‍ഷങ്ങളായി ഷാര്‍ജ പുസ്തകോത്സവത്തിലെ സജീവ സാനിധ്യമാണ് ഇദ്ദേഹത്തിന്റെ ബുക്ക് ലാന്ഡ്. ഷാര്‍ജ ബുക്ക് ഫെയറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരിയും ഷാര്‍ജ ബുക്ക് ഫെയര്‍ രക്ഷാധികാരിയുമായ ഡോ ക്ടര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ടാണ് സലീമിന് സര്‍ട്ടിഫിക്കറ്റും ഉപഹാരവും കൈമാറിയത്. ഉപഹാര സമര്‍പ്പണത്തിന് ശേഷം ഷാര്‍ജ സുല്‍ത്താന്‍ സലീം റഹ്‌മാനെ അഭിനന്ദിക്കുകയും അല്‍പനേരം സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.36 വര്‍ഷമായി പ്രസാധന രംഗത്ത് സജീവമായ ഇദ്ദേഹം അറുപതോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഫ്രഞ്ചില്‍ നിന്ന് ഇരുപത് പുസ്തകങ്ങളും അറബിയില്‍ ഇരുപതിലേറെ പുസ്തകങ്ങളുമടക്കം വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎ ഇയില്‍ നിന്ന് അറബ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മലയാളിയാണ് സലീം. വേള്‍ഡ് ബെസ്റ്റ് സെല്ലര്‍ ബുക്കായ യുവാല്‍ നോഹ് ഹരാരിയുടെ സാ പിയന്‍സ് എന്ന പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.