Categories: ENTERTAINMENT

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

&NewLine;<p class&equals;"wp-block-paragraph">മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 &semi; വൺ ലാസ്റ്റ് റൈഡ് ആഗോള വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്&period; മാർച്ച് 19 ന് റിലീസായി എത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശന വിജയത്തിന്റെ 25 സുവർണ ദിനങ്ങളിലേക്ക് എത്തുകയാണ്&period; ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടി ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം കുതിക്കുന്നത്&period; ലോകം മുഴുവൻ കയ്യടി നേടിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിച്ചു കൊണ്ടാണ് മുന്നേറുകയാണ്&period; ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്&comma; ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്&period; മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്&period;റിലീസ് ചെയ്ത ഏകദേശം മൂന്നാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 119 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്&period; കേരളത്തിൽ നിന്ന് മാത്രം 51 കോടിക്ക് മുകളിൽ സ്വന്തമാക്കിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ആറ് കോടിക്ക് മുകളിലും വിദേശത്തു നിന്ന് 60 കോടിയോളവുമാണ് സ്വന്തമാക്കിയത്&period; മലയാളത്തിൽ നൂറു കോടി ക്ലബിലെത്തിയ പതിനാലാമത്തെ മാത്രം ചിത്രമായി മാറിയ ആട് 3 &comma; മലയാളത്തിലെ ഏറ്റവും ഉയർന്ന ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്തിലേക്ക് ഉള്ള കുതിപ്പ് തുടരുകയാണ്&period;മെഗാ കാൻവാസിൽ എത്തിയ ചിത്രം മഹാവിജയമായി മാറുമ്പോൾ ആട് ഫ്രാഞ്ചൈസ് മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ കൂടിയായി മാറിയിട്ടുണ്ട്&period; ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും&comma; ആദ്യ 100 കോടി ചിത്രവുമാണ് ആട് 3&period; സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം&comma; ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കി&period;ജയസൂര്യ കൂടാതെ&comma; വിനായകൻ&comma; ഇന്ദ്രൻസ്&comma; ധർമജൻ ബോൾഗാട്ടി&comma; വിജയ് ബാബു&comma; നോബി&comma; നിർമ്മൽ പാലാഴി&comma; സൈജു കുറുപ്പ്&comma; ഹരികൃഷ്ണൻ&comma; ഭഗത് മാനുവൽ&comma; സണ്ണി വെയ്ൻ&comma; സുധി കോപ്പ&comma; ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്&period; ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്&period; കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ പിന്തുണയാണ് ചിത്രത്തിന് വമ്പൻ വിജയം സമ്മാനിച്ചത്&period; ഇപ്പോൾ ചിത്രത്തിന്റെ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ആട് 3 ഫ്രാഞ്ചൈസിന്റെ ആരാധകരും&period;എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു&comma; ഛായാഗ്രഹണം – അഖിൽ ജോർജ്ജ്&comma; മ്യൂസിക്&comma; ഒറിജിനൽ തീം – ഷാൻ റഹ്മാൻ&comma; പശ്‌ചാത്തല സംഗീതം&comma; ന്യൂ തീം- ഡോൺ വിൻസെന്റ്&comma; എഡിറ്റർ – ലിജോ പോൾ&comma; ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ&comma; പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ&comma; പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി&comma; മേക്കപ്പ്- റോണെക്സ് സേവ്യർ&comma; കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ&comma; ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ&comma; വിഎഫ്എക്സ് ഡയറക്ടർ – ജിഷ്ണു ആർ ദേവ്&comma; സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ &lpar;സപ്ത റെക്കോർഡ്‌സ്&rpar;&comma; വരികൾ- മനു മൻജിത്&comma; ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്&colon; പ്രേംനാഥ്&comma; റോബിൻ വര്ഗീസ്&comma; ഡിഐ ഹ്യൂസ് &amp&semi; ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം&comma; സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ&comma; ടൈറ്റിൽ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ&comma; പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ&comma; പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്&comma; ജിനു അനിൽകുമാർ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

19 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

19 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

19 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago