CHANGARAMKULAM

ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം

ചങ്ങരംകുളം : ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സാഹിത്യകാരിയും അദ്ധ്യാപികയുമായ വിജയവാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മറ്റി പ്രസിഡന്റ് ജനാർദ്ധനൻ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. ആല ങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു മോഹൻ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ജയപ്രകാശൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മിസ്ട്രസ് ടി.പി. സുമ റിപ്പോർട്ടതരിപ്പിച്ചു. കെ.ഗോപാലകൃഷ്ണൻ നായർ,ഡോ: കെ.വി.കൃഷ്ണൻ, പി.കൃഷ്ണൻ കുട്ടി, എസ്. ചിത്ര, ഷൺമുഖൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സൗമ്യ കെ.എസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button