ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.

എടപ്പാൾ:ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ: പി.എം.മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളോട് സമൂഹത്തിൽ ഭാവിയിൽ നിങ്ങൾ ആരാകണമെന്ന് ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ സ്വപ്നം കാണണമെന്നും അങ്ങനെ കാണുമ്പോഴേ ഉന്നത സ്ഥാനങ്ങളിൽ നിങ്ങൾ എത്തു എന്നും .മനോജ് എമ്പ്രാന്തിരി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ സ്കൂൾ കമ്മറ്റി പ്രസിഡന്റ് ജനാർദ്ധനൻ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി വി.വി.മുരളീധര ൻ, വിജയൻ വാക്കേ ത്ത്, ടി.കൃഷ്ണൻ നായർ, സതീശൻ കോലളമ്പ്, ചന്ദ്രശേഖരൻ കറുത്തേടത്ത്, സന്തോഷ് ചെറായി, പി.കൃഷ്ണൻകുട്ടി,ചാന്ദ്നി, പ്രമീള.ടി, കെ. Post, വി.വി ബാബു എന്നിവർ പ്രസംഗിച്ചു. അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ ആക്ടിങ്ങ് സെക്രട്ടറി പ്രകാശൻ തവനൂർ, ടി.കൃഷ്ണൻനായർ, കണ്ണൻ പന്താവൂർ എന്നിവർ കുട്ടികൾക്ക് സമ്മാനദാനം നൽകി.
