CHANGARAMKULAM

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ മജ്‌ലിസ് ഏപ്രിൽ 13 തിങ്കൾ നാളെ വൈകീട്ട് 4 മണി മുതൽ കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ നടക്കും.
വൈകീട്ട് ഏഴ് മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്‌ദുറഹ്മാൻ സഖാഫി അനുസ്‌മരണ പ്രഭാഷണം നടത്തും.
വൈകീട്ട് 4 മണിക്ക് നടക്കുന്ന മൗലിദ് മജ്ലിസിന് ദലാഇലുൽ ഖൈറാത്ത് പ്രസിഡൻ്റ് സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ആറ്റക്കോയ തങ്ങൾ മൂന്നാക്കൽ, സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, അബ്ദുള്ളക്കുട്ടി അൽ ഖാസിമി, വി.വി അബ്ദുറസാഖ് ഫൈസി മാണൂർ, വി.പി അബൂബക്കർ ഖാഖവി, കെ.വി അഷ്‌റഫ് സഅദി, കെ.പി.എം ബഷീർ ബാഖവി, അബ്‌ദുസലാം സഅദി, വാരിയത്ത് മുഹമ്മദലി അൻവരി, പി.പി നൗഫൽ സഅദി, നജീബ് അഹ്‌സനി മാണൂർ, റഫീഖ് അഹ്‌സനി കാലടി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button