EDAPPALLocal news
ശുദ്ധജല പദ്ധതി സ്കൂളിന് സമർപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/06/37b9cc7c-156b-4fc9-92a2-c1f62e2a3efb.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432658226-917x1024-2.jpg)
എടപ്പാൾ: വട്ടംകുളം സി പി എൻ യു പി സ്കൂൾ മുൻ അധ്യാപിക കുറ്റിപ്പാല തോട്ടുപുറത്ത് പറയത്ത് മനക്കൽ ശ്യാമള ടീച്ചറുടെ സ്മരണയ്ക്കായി കുടുംബം സ്കൂളിന് നിർമ്മിച്ചു നൽകിയ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം മക്കളായ പ്രദീപും പ്രിയയും ചേർന്ന് നിർവഹിച്ചു. മുൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എൻ ദേവകി ടീച്ചർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് എം.എ നവാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സി ലളിത സ്വാഗതം പറഞ്ഞു. വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ഏട്ടൻ ശുകപുരം, പിടിഎ കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി, സതീഷ് കുറുപ്പ്, അധ്യാപകരായ നസീമ ബി, ഷാനിബ, മിനി, ഷീജ സുരേഷ്, ഇ.പി മുരളി എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.സജി നന്ദി രേഖപ്പെടുത്തി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)