ശിഹാബ് തങ്ങൾ വിടവാങ്ങിയിട്ട് 16 വർഷങ്ങൾ

മൂന്നര പതിറ്റാണ്ടുകാലം കേരളത്തിന്‍റെ രാഷ്ട്രീയ–മത രംഗങ്ങളില്‍ നിര്‍ണായക സ്വാധീന ശക്തിയായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് പതിനാറ് വർഷം പൂർത്തിയാകുന്നു. ഒട്ടേറെ സവിശേഷമായ ജനോപകാര പദ്ധതികളിലൂടെ മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ നില നിര്‍ത്തുന്നുണ്ട് അനുയായികള്‍.
മതേതര ഇന്ത്യയുടെ രാഷ്ട്ര നിർമ്മാണ പ്രക്രിയകളിലും ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിലും മുന്നിൽ നിന്നു പ്രവർത്തിച്ചാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ സംഭാവന അണുവിട തെറ്റാത്ത നീതിശാസ്ത്രം, നിഷ്കളങ്കമായ സ്നേഹം നിലക്കാത്ത ശാന്തി മന്ത്രം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്രകൾ.
2009 ആഗസ്റ്റ് ഒന്നിനായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം. മുസ്ലിം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ രാജ്യത്ത് പിന്നോക്ക ജനവിഭാഗങ്ങൾക്ക് താങ്ങായിരുന്നു മുഹമ്മദലി തങ്ങളുടെ ഓർമ്മ ദിനത്തിൽ പ്രാർത്ഥനയോടെ അദ്ദേഹത്തെ സ്മരിക്കുകയാണ് കേരള ജനത.
1936 മെയ് നാലിനായിരുന്നു ജനനം.1953 കോഴിക്കോട് എം എം ഹൈസ്കൂളിൽ നിന്ന്പഠനം പൂർത്തിയാക്കിയ ശിഹാബ് തങ്ങൾ തിരൂർ തലക്കടത്തൂരിൽ പള്ളിദർസിൽ ചേർന്നു പഠനം തുടങ്ങി. കാനാഞ്ചേരി പള്ളി ദർസിലും പഠനം നടത്തിയ ശിഹാബ് തങ്ങൾ 1958 ൽ ഉപരിപഠനാർത്ഥം അൽ അസ്ഹർ സർവ്വകശാലത്തി 1961 വരെ അവിടെ പഠിക്കുകയും ശേഷം കൈറോയൂണിവേഴ്സിറ്റിയിൽ പഠനം നടത്തി സ്വദേശത്തേക്ക് തിരിച്ചു.
പിതാവ് പി.എം.എസ്. എ.പൂക്കോയ തങ്ങളുടെവിയോഗാനന്തരം 1975 ൽ മുസ്ലിം ലീഗ് കേരള ഘടകത്തിന്റെ പ്രസിഡണ്ടായി ചുമതലയേൽക്കുകയുംമരണം വരെയും സാരഥ്യം തുടരുകയും ചെയ്തു.
മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് തിക്താനുഭവങ്ങൾനിറഞ്ഞ കാലത്താണ് തങ്ങൾ കേരള മുസ്ലിങ്ങൾക്ക് നേതൃത്വം നൽകിയത്.ബാബരി മസ്ജിദ് തകർക്കപ്പെട്ട സാമൂഹികാന്തരീശമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധികളിലൊന്ന്.കറുത്ത ആ നാളുകളെ പക്വതയോടെയും സമചിന്തതയോടെയുംകൈകാര്യം ചെയ്തു. ഇതോടെ അദ്ദേഹത്തിൻറെ നേതൃമഹിമ സർവരാലും അംഗീകരിക്കപ്പെട്ടു.രാഷ്ട്രീയരംഗത്ത് മാത്രമല്ലമതപരമായ കാര്യങ്ങളിലും അവസാന വാക്കായിരുന്നു ശിഹാബ് തങ്ങൾ.
മുസ്ലിംലീഗിന്റെ അധ്യക്ഷ പദവിഅലങ്കരിച്ചപ്പോഴും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻനിരയിലും ശിഹാബ് തങ്ങളുണ്ടായിരുന്നു. സമൂഹത്തിനും സമുദായത്തിനും സമുദായ രാഷ്ട്രീയത്തിനും വലിയ അസ്ഥിത്വം ഉണ്ടാക്കിക്കൊടുത്ത മുഹമ്മദലി ശിഹാബ് തങ്ങൾ പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.
