ശിഹാബ് തങ്ങൾ റിലീഫ് സെൽ – 2023 റിലീഫ് വിതരണം നടത്തി
April 19, 2023
ചങ്ങരംകുളം:എറവക്കാട് ശാഖ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ 2023 വർഷത്തെ റിലീഫ് വിതരണം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് ട്രാഷർ സലാം മാസ്റ്റർ ഉൽഘടനം ചെയ്തു.ശാഖ പ്രസിഡന്റ് അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.കെപി നുഫൈൽ സ്വാഗതം പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡന്റ് അലി മാസ്റ്റർ കപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിനക്കുട്ടി,ശാഖ ട്രഷറർ ഇബ്രാഹിം കുട്ടി, സെക്രട്ടറി റഷീദ്, മനുമാസ്റ്റർ,ബഷീർ,കെപി സലാം ,എംകെ മൊയ്‌ദീൻകുട്ടി. അബ്ദുൽ കാദർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷുഹൈബ് വാഫി ഫഹീം എംകെ എന്നിവർ പങ്കെടുത്തു.