CHANGARAMKULAMLocal news
കാഞ്ഞിയൂരിൽ മഴയിൽ കിണർ താഴ്ന്നു
ചങ്ങരംകുളം: കനത്ത മഴയിൽ ചങ്ങരംകുളം കാഞ്ഞിയൂരിൽ കിണർ താഴ്ന്നു. കാഞ്ഞിയൂർ പാടത്ത് ആറ് കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് സ്വകാര്യ വ്യക്തി നിർമിച്ച് നൽകിയ കിണറാണ് താഴ്ന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒരു റിങ്ങിലധികം താഴ്ന്നതിനാൽ ചളി നിറഞ്ഞ് വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വില്ലേജ്-പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.