’ശിശുക്ഷേമം’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സർക്കാരിന്റെ അതി ദരിദ്ര വിഭാഗം പട്ടികയിലും, ഗോത്ര ആദിവാസി വിഭാഗത്തിലും പെട്ട വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയ ‘ശിശുക്ഷേമം’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023 ല്‍ എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് ചേർന്ന മേൽ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയാണ് അർഹരായവരെ തെരഞ്ഞെടുക്കുക. അതിദാരിദ്ര വിഭാഗത്തിൽപ്പെട്ടവർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. ആദിവാസി ഗോത്ര മേഖലയിൽ താമസിക്കുന്നവർ ജില്ലാ ട്രൈബൽ ഓഫീസറുടെ സാക്ഷ്യപത്രവും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷകൾ ksccwmpm@gmail.com എന്ന ഇ മെയില്‍ വഴിയോ, സെക്രട്ടറി, മലപ്പുറം ജില്ലാ ശിശു ക്ഷേമ സമിതി , മൈലപ്പുറം, മലപ്പുറം , ഡൗൺഹിൽ (പി. ഒ) പിൻ : 676519, എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കണം . ബന്ധപ്പെടേണ്ട നമ്പർ : 7356970227