EDAPPAL
ശാസ്ത്രമേളകളിൽ വിജയം നേടിയപ്രതിഭകളെ അനുമോദിച്ചു
എടപ്പാൾ : സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലാകായിക ശാസ്ത്രമേളകളിൽ വിജയം നേടിയ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകളെ സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി കെ സഹാന അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് ടി.വി അജിത്ത്, വൈസ് പ്രസിഡണ്ട് കെ.വിലാസിനി, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, , അധ്യാപകരായ എൻ സുരേഷ്, എം ഡി ശ്രുതി എന്നിവർ പ്രസംഗിച്ചു..