EDAPPAL

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.
പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ കടകളിൽ പരിശോധന നടത്തി. കുടിവെള്ള -ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം പാലിക്കുന്നതിന് കർശന നിർദ്ദേശം നൽകി. പരിശോധനയ്ക്ക് തവനൂർ മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, ഹെൽത്ത് സൂപ്പർവൈസർ കെ.എം.ശ്രീജിത്ത്, രാജേഷ് പ്രശാന്തിയിൽ എന്നിവർ നേതൃത്വം വഹിച്ചു. പ്രദേശത്ത് പരിസര ശുചിത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ശുചീകരണ തൊഴിലാളികളെയും മിനി പമ്പയിൽ നിയോഗിച്ചിട്ടുണ്ട്.

ചിത്രം: മിനി പമ്പയിൽ മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കലിൻ്റെ നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button