ശബരിമല ഇടത്താവളം തീർത്ഥാടകർക്കായി തുറന്നുകൊടുത്തു
എടപ്പാൾ: ശബരിമല തീർത്ഥാടകർക്കായി സൗകര്യങ്ങളൊരുക്കിയ കുറ്റിപ്പുറം മിനി പമ്പ അയ്യപ്പ ഭക്തർക്കായി തുറന്നു കൊടുത്തു. ഡോ.കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം സി.എം.അക്ബർ കുഞ്ഞു, സെക്രട്ടറി ടി.അബ്ദുൾ സലീം, മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, ആർ.ഡി.ഒ സുരേഷ്,.പി.തഹസിൽദാർ സുരേഷ് കുമാർ.എം.എസ്, മിനി പമ്പ കോർഡിനേറ്റർ സുകേഷ്,.ടി.കെ,ഡി.ടി.പി.സി പ്രൊജക്ട് എഞ്ചിനീയർ വി.രാജേഷ് കെ.പി.വേണു, ചന്ദ്രൻ, സെക്കറി.പി.പി,, നൗഷാദ്.ആർ.ക,അനിൽ തവനൂർ എന്നിവർ സംസാരിച്ചു. മിനി പമ്പയിൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡി.ടി.പി.സിയുടെ സഹകരണത്തോടെ തീർത്ഥാടകർക്ക് വിരി പന്തൽ, കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പോലീസ്, ആരോഗ്യ മെഡിൽ കേന്ദ്രം, ഫയർ ആൻറ് സേഫിറ്റി വിഭാഗം പ്രവർത്തനങ്ങൾ സജ്ജമായിട്ടുണ്ട്.