VATTAMKULAM
ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ ബിജെപി വട്ടംകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വട്ടംകളം : ശബരിമലയിലെ സ്വർണ്ണ കൊള്ള നടത്തുന്നതിന് കൂട്ടുനിന്ന ദേവസം മന്ത്രി രാജിവെക്കുക അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി വട്ടംകളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വക്താവ് ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്തു. ഈ പ്രതിഷേധം പൊതു സമൂഹം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവിശ്യപെട്ടു. പ്രസിഡന്റ് മണികണ്ഠൻ തടത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്, P C നാരായണൻ , രാജഗോപാലൻ, കെ വി അശോകൻ , എം നടരാജൻ . പ്രേമ മണികണ്ഠൻ, പത്മ എന്നിവർ സംസാരിച്ചു