PONNANI
ശക്തമായ കടൽക്കാറ്റിൽ പൊന്നാനിയിൽ നങ്കുരമിട്ട ബോട്ടുകൾ തകർന്നു
പൊന്നാനി : ശക്തമായ കടൽക്കാറ്റിൽ പൊന്നാനിയിൽ നങ്കുരമിട്ട ബോട്ടുകൾ തകർന്നു.ബോട്ടുകൾ പാതാറിലേക്ക് മാറ്റി. കടൽക്കാറ്റ് ശക്തമായതോടെ മത്സ്യബന്ധനത്തിനായി പോയ ബോട്ടുകൾ തിരിച്ചെത്തി. നൂറോളം ബോട്ടുകളാണ് തിരിച്ചെത്തിയത്. കാറ്റ് ശക്തമായതോടെ ഹാർബറിൽ നങ്കുരമിട്ട ബോട്ടുകൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചു. ഇതോടെ എല്ലാ ബോട്ടുകളും പഴയ തുറമുഖമായ പാതാറിലേക്ക് മാറ്റി.