EDAPPAL

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം എസ് എം

ചങ്ങരംകുളം :- വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ വിഷയം നിയമ സഭയിൽ ഉന്നയിക്കണമെന്നും മണ്ഡലത്തിൽ ഉദ്യോഗസ്ഥ യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടുകൊണ്ട് എംഎസ്എം ചങ്ങരംകുളം മണ്ഡലം സമിതി പൊന്നാനി എംഎൽഎ പി. നന്ദകുമാറിന് നിവേദനം നൽകി.

എംഎസ്എം സംസ്ഥാന സമിതിയുടെ തിരുത്ത് ക്യാമ്പയിന്റെ ഭാഗമായാണ് മണ്ഡലം സമിതി നിവേദനം നൽകിയത്. വിഷയം ഗൗരവത്തിൽ തന്നെ എടുക്കുമെന്നും ഒക്ടോബർ രണ്ടിന് മുമ്പായി യോഗം വിളിച്ച് നടപടി സ്വീകരിക്കാമെന്നും എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്.

ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് നാജിൽ ഖാലിദ്, സെക്രട്ടറി ഫഹീം ബിൻ മജീദ്, നസീഫ് ഫാറൂഖി, നദീബ് ശംസുദ്ധീൻ, സാജിൽ ഖാലിദ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button