Local newsVATTAMKULAM
വർണ്ണാഭമായി അൽഫലാഹ് സ്കൂൾ സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര


കക്കിടിപ്പുറം : 77 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സന്ദേശ സൈക്കിൾ റാലി വർണ്ണാഭമായി. ചങ്ങരംകുളം മുതൽ സ്കൂൾ വരെ നടന്ന സന്ദേശ റാലി ചങ്ങരംകുളം എസ്. ഐ ഷിജു മോൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹീം മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി. അധ്യക്ഷത വഹിച്ചു. അൽഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ. എം. എസ്. ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി എന്നിവർ ആശംസ ഭാഷണം നിർവഹിച്ചു. ത്രിവർണ്ണ തൊപ്പികൾ ധരിച്ച് വിദ്യാർഥികൾ അണിനിരന്നത് സന്ദേശ റാലിയിൽ വേറിട്ട കാഴ്ചയായി.













