Categories: EDAPPAL

വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

&NewLine;<p>എടപ്പാൾ &colon;വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കാൻ നമ്മളെല്ലാം ഒന്നാണെന്ന പൊന്നാനിയുടെ മാനവിക സംസ്ക്കാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു&period;പൊന്നാനി സംസ്ക്കാരത്തിന്റെ വിശാലതയുടെ പരിപ്രേക്ഷമാണ് പി സി ഡബ്യു എഫ് എന്ന സംഘടനയെന്നും&comma; താലൂക്ക് നിവാസികളെല്ലാം ഇതിൽ അണിനിരക്കണമെന്നും സംഘടനയുടെ ഉപദേശക സമിതി ചെയർമാൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു&period;നടുവട്ടം വിവ പാലസിൽ നടന്ന പതിനെട്ടാം വാർഷിക പ്രതിനിധി സഭ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു&period;പ്രവർത്തന റിപ്പോർട്ട് സി വി മുഹമ്മദ് നവാസും&comma; സാമ്പത്തിക റിപ്പോർട്ട് അടാട്ട് വാസുദേവനും അവതരിപ്പിച്ചു&period;റിപ്പോർട്ടിന്മേൽ ചർച്ച നടന്നു&period;2026 – വാർഷിക കലണ്ടർ അവതരണം പി കോയക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു&period;”കൂടയുളളവർക്ക് കൂടൊരുക്കാം” ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പ്രഥമ വീട് നിർമ്മാണത്തിന് കാലടി പഞ്ചായത്തിലെ പി ആരിഫയെ തെരെഞ്ഞെടുത്തു&period;അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും&period; പി സി ഡബ്യു എഫ് മാനേജ്മെന്റ് സിസ്റ്റം &lpar;PMC&rpar; ഡോ&colon; അബ്ദുറഹ്മാൻ കുട്ടി ലോഞ്ചിംഗ് ചെയ്തു&period;ഫിബ്രവരി 8 ന് പൊന്നാനിയിൽ വെച്ച് ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് നടത്താനും&comma; റിലീഫ് 2026&comma; ഇഫ്താർ സംഗമം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു&period;മുൻസിപ്പൽ&comma; പഞ്ചായത്ത് തല ഗ്രൂപ്പ് ചർച്ചകളും&comma; വിവിധ സമിതികളുടെ അവലോകനവും&comma; വാർഷികത്തിന്റെ ഭാഗമായി നടന്നു&period;മദ്യത്തിനും&comma; മയക്കുമരുന്നിനുമെതിരെ പോരാട്ടം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഏട്ടൻ ശുകപുരത്തിന്റെ പേരിൽ നൽകുന്ന പ്രഥമ അവാർഡിന് മദ്യ നിരോധന സമിതി സംസ്ഥാന ട്രഷറർ കെ സിദ്ധീഖ് മൗലവി അയിലക്കാടിനെ തെരെഞ്ഞെടുത്തു&period;അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അവാർഡ് സമർപ്പിക്കും&period;വാർഡ് മെമ്പർ കുട്ടൻ&comma; കെ എസ് അയിലക്കാട് എന്നിവർ ആശംസ നേർന്നു&period;ടി മുനീറ&comma; ബീക്കുട്ടി ടീച്ചർ&comma; ഇ ഹൈദരലി മാസ്റ്റർ&comma; അബ്ദുട്ടി പി എം&comma; രാജൻ തലക്കാട്ട്&comma; ശാരദ ടീച്ചർ&comma; എം എം സുബൈദ&comma; അംബിക കുമാരി ടീച്ചർ&comma;സുബൈർ ടി വി&comma; ആയിഷ ഹസ്സൻ&comma; മാലതി വട്ടംകുളം&comma; ജി സിദ്ധീഖ്&comma; മോഹനൻ പാക്കത്ത്&comma; അഷ്റഫ് മച്ചിങ്ങൽ&comma; ഹൈറുന്നിഷ പാലപ്പെട്ടി&comma; ടി മുസ്തഫ നടുവട്ടം തുടങ്ങിയവർ സംബന്ധിച്ചു&period;അബ്ദുറഷീദ് അറക്കൽ സ്വാഗതവും&comma; എസ് ലത വിജയൻ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

10 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

10 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

10 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

17 hours ago