വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2026-2027 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പി പത്മനാഭൻ ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ആർ ഗായത്രി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വിമൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി മഞ്ജുഷ കെ.എസ് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ , ബ്ലോക്ക് അംഗങ്ങളായ അബ്ദുൽ നാസർ, നൗഫൽ, ഷാജി മാണൂർ, ടി പി ശ്രീജിത്ത്, സൗമ്യ, ഫർഹാന, ബൽക്കീസ് , ഷീന മൈലാഞ്ചി പറമ്പിൽ, ഹർഷാദ് ഫജർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സന്ദീപ് വിജയൻ നന്ദി പറഞ്ഞു. വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നായി നിരവധി നിർദേശങ്ങൾ ആണ് പുതിയ പദ്ധതി വർഷത്തിലേക്ക് വന്നത്.