CHANGARAMKULAM

വ്യാപാരികൾ ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി

ചങ്ങരംകുളം: വർദ്ധിച്ച് വരുന്ന വഴിയോര വ്യാപാരമാഫിയകളെ പഞ്ചായത്ത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. കെട്ടിടവാടകയും ,വൈദ്യുത ചാർജും നൽകി ,വിവിധ ഇനം നികുതികളടച്ച് ,ലൈസൻസും എടുത്ത് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം ചെയ്യുന്ന വ്യാപാരികളുടെ സ്ഥാപനത്തിന് മുമ്പിൽ ഒരു മാനദണ്ഡവും പാലിക്കാതെ വഴിയോര വ്യാപാരം നടത്തുന്നത് അധികാരികൾ നിയന്ത്രിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡൻ്റിനും നിവേദനം നൽകി.സമരം ഏരിയ പ്രസിഡൻ്റ് ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ പി മുഹമ്മദ് (മാനു) യൂണിറ്റ് സെക്രട്ടറി റൗഫ് ചിയ്യാനൂർ, പ്രസിഡൻ്റ് ഫൈസൽ സ്റ്റീലക്സ് ,ജമാൽ പി വി, ഫൈസൽ പള്ളിക്കര, സൈദ് വി വി,ദാസൻ തിരുമംഗലത്ത്, അഷ്റഫ്, രതീഷ്, അനീസ് ,സുനിൽ, ഷാനി ഓവൺ, സിദ്ധീക്ക് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button